Thursday, November 24, 2016

സന്മനസ്സുള്ളവരുടെ കാരുണ്യം തേടി ഒരു കുടുംബം

സന്മനസ്സുള്ളവരുടെ കാരുണ്യം തേടുകയാണ് രമ്യ എന്ന വീട്ടമ്മ. കോട്ടയം ജില്ലയിലെ കടനാട് പഞ്ചാത്തിലെ എട്ടാം വാര്‍ഡില്‍ താമസിക്കുന്ന ഇവര്‍ക്ക് ഏക ആശ്രയമായ ഭര്‍ത്താവ് മരണമടഞ്ഞു. ഇതോടെ മൂന്നുമക്കളുടെ വിദ്യാഭ്യാസത്തിനും വീട്ടുചിലവിനും കഷ്ടപ്പെടുകയാണ് ഈ കുടുംബം.  സ്‌കൂള്‍ ഫീസ് കുടിശിഖ അടച്ചുതീര്‍ക്കാന്‍ സ്‌കൂളില്‍നിന്നും പലതവണ അറിയിപ്പു നല്‍കിയെങ്കിലും അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. കൊച്ചുകുട്ടികളായ മക്കളെ പഠിപ്പിക്കുവാന്‍ ഏറെ ബുദ്ധിമുട്ടുകയാണ് ഇവര്‍.
ഈ പ്രതിസന്ധിക്കിടയില്‍ രോഗിയായ മാതാവിനെ സംരക്ഷിക്കേണ്ട ചുമതലയും ഇവര്‍ക്കുണ്ട്. ഏറെ കഷ്ടപ്പെട്ടാണ് ഓരോ ദിവസവും ഇവര്‍ തള്ളിനീക്കുന്നത്.
കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും സന്മനസ്സുള്ളവരുടെ കാരുണ്യം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇവര്‍ക്കുള്ളത്. കടനാട് ഗ്രാമപഞ്ചായത്ത് വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയ്‌സണ്‍ ജോര്‍ജ് പുത്തന്‍കണ്ടം ഇതു സംബന്ധിച്ചുള്ള സാക്ഷ്യപത്രം നല്‍കിയിട്ടുണ്ട്.
ഇവരെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ ഇവരുടെ പേരില്‍ താഴെ പറയുന്ന അക്കൗണ്ടിലേക്ക് തുക കൈമാറാവുന്നതാണ്. കുട്ടികളഉടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെകാണിച്ചിരിക്കുന്ന ഇമെയിലില്‍ ബന്ധപ്പെടാവുന്നതാണ്.
തങ്ങള്‍ക്ക് സഹായം നല്‍കാന്‍ സന്മനസ്സുള്ളവര്‍ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

---------------------------------

അക്കൗണ്ട് വിവരം

Account No. : 11060100077586
Account Type : Savings
Name               :       Remya
Bank         : The Federal Bank Ltd.
Branch         : Kollappally
IFSC Code : FDRL0001106

--------------------------------------------------------------------------------------------------
E mail : news2media@gmail.com